Advanced Islamic and Secular Education
8 വർഷത്തെ മത–ഭൗതിക സമന്വയ വിദ്യാഭ്യാസം പൂർത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാർത്ഥികൾക്ക് നിഹ്മ ഫൗണ്ടേഷൻ ക്യാമ്പസ് നൽകുന്ന ബിരുദമാണ് നജാഹി ഡിഗ്രി. മതപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും പ്രായോഗിക കഴിവുകളും നൽകുന്ന സമഗ്രമായ പഠനരീതിയിലൂടെയാണ് ഈ കോഴ്സ് മുന്നോട്ട് പോകുന്നത്.
ഈ പഠനകാലത്ത് വിദ്യാർത്ഥികൾക്ക് അറബിക്, ഉർദു, ഇംഗ്ലീഷ്, ഹിന്ദി, മലയാളസാഹിത്യം തുടങ്ങിയ ഭാഷകളിൽ പ്രത്യേക പഠനവും പരിശീലനവും നൽകുന്നു. കൂടാതെ ആധുനിക കാലത്തിന് ആവശ്യമായ താഴെ പറയുന്ന തൊഴിൽ നൈപുണ്യങ്ങളും കോഴ്സിന്റെ ഭാഗമാണ്:
ഇവയേക്കാൾ ഉപരി പൂർണ്ണമായും അധ്യാത്മികതയിൽ അധിഷ്ഠിതമായ ദർസ് രീതിയിലുള്ള മതപഠനമാണ് നജാഹി ഡിഗ്രിയുടെ അടിസ്ഥാനം. അറിവിലും കഴിവിലും വ്യക്തിത്വത്തിലും വളർന്ന നല്ലൊരു സമൂഹത്തെ വാർത്തെടുക്കുക എന്നതാണ് ഈ ബിരുദത്തിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്.
പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക.
Register Now