HIFZ COURSE

Advanced Islamic and Secular Education

About this Course

നിഹ്മ ഫൗണ്ടേഷൻ ക്യാമ്പസ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന ഒരു പ്രത്യേക പദ്ധതിയാണ് ഖുർആൻ റിസർച്ച് സെന്റർ. ഖുർആനിന്റെ പഠനവും ഗവേഷണവും കൂടുതൽ ഗൗരവത്തോടെ നടത്തുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് ഖുർആൻ മുഴുവനായും ഹിഫ്‌ള് (മനപ്പാഠം) ചെയ്യാനുള്ള അവസരം ലഭിക്കുന്നു. അതോടൊപ്പം ഖുർആനിലെ ആശയങ്ങൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും അതിനെ മറ്റു ഗ്രന്ഥങ്ങളുമായി താരതമ്യം ചെയ്ത് പഠിക്കാനും (Comparative Study) വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് ഉദ്ദേശിക്കുന്നത്.

ഖുർആൻ റിസർച്ച് സെന്റർ വഴി വിദ്യാർത്ഥികൾക്ക് മതവിജ്ഞാനം മാത്രമല്ല, പഠനവും ഗവേഷണവും ചെയ്യുന്ന കഴിവും വളർത്താൻ സഹായം ലഭിക്കുന്നു. ഇതിലൂടെ ഖുർആനിന്റെ സന്ദേശം കൂടുതൽ ആഴത്തിൽ മനസ്സിലാക്കി സമൂഹത്തിന് ഉപകാരപ്പെടുന്ന അറിവുള്ള വ്യക്തികളാക്കി കുട്ടികളെ വളർത്തുക എന്നതാണ് നിഹ്മ ഫൗണ്ടേഷൻ ക്യാമ്പസിന്റെ ലക്ഷ്യം.

തുടർന്ന് നജാഹി പഠനവും നൽകുന്നു.

Ready to Join?

Apply now to secure your seat for the upcoming batch.


Register Now
Back to Home